CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 26 Seconds Ago
Breaking Now

'സ്‌നേഹവും നന്ദിയും'; നീണ്ട ഇടവേളയ്ക്ക് ശേഷം പിറന്നാള്‍ ദിനത്തില്‍ പോസ്റ്റുമായി മമ്മൂട്ടി

മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാള്‍. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് പഴയതിലും കരുത്തോടെ അദ്ദേഹം സിനിമ ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്.

ഈ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ നീണ്ടഇടവേളക്ക് ശേഷം മമ്മൂട്ടി ഒരു പോസ്റ്റ് പങ്കുവെച്ചത് ആരാധകര്‍ക്ക് വലിയ ആവേശമായി. 'Love and Thanks to All and The Almighty' എന്ന ഈ പോസ്റ്റിലൂടെ അദ്ദേഹം ദൈവത്തിനും തന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു. വര്‍ഷങ്ങളായി തനിക്ക് സ്‌നേഹവും പിന്തുണയും നല്‍കിയ ഓരോ വ്യക്തിയോടുമുള്ള നന്ദിയും ആദരവും ഈ വാക്കുകളിലുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു ചെറിയ ഇടവേളയെടുത്തതിന് ശേഷമുള്ള മമ്മൂട്ടിയുടെ ഈ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ആരാധകര്‍ വലിയൊരു ആഘോഷമായി മാറ്റിയിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.