CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes Ago
Breaking Now

'വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ചലച്ചിത്രലോകത്തെ മുന്നോട്ട് നയിക്കാനും സാധിക്കട്ടെ'

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗ്ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം പിറന്നാള്‍ദിനത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. കടലിന്റെ തീരത്ത് തന്റെ ലാന്‍ഡ് ക്രൂയിസറില്‍ ചാരി നില്‍ക്കുന്ന ഫോട്ടോയാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്നലെ മുതല്‍ നടന്‍ പിറന്നാളാശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രമായതിനാല്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.