CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 30 Seconds Ago
Breaking Now

ആറാം ക്ലാസുകാരിയുടെ തലയില്‍ അധ്യാപിക ചോറ്റുപാത്രം കൊണ്ടിടിച്ചു ; തലയോട്ടിക്ക് പൊട്ടല്‍

ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്ങന്നൂരിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.

ആറാം ക്ലാസുകാരിയുടെ തലയില്‍ ചോറ്റുപാത്രം കൊണ്ടടിച്ച് അധ്യാപിക. അടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ തലയോട്ടിക്ക് പൊട്ടലേറ്റു. ഹിന്ദി അധ്യാപികയായ സലീമ ബാഷയാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സാത്വിക നാഗശ്രീയെ ചോറ്റുപാത്രം കൊണ്ട് ഇടിച്ചത്. ക്ലാസില്‍ മോശമായി പെരുമാറിയതിന്റെ ദേഷ്യത്തിലാണ് അധ്യാപിക വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്ങന്നൂരിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഇതേ സ്‌കൂളില്‍ സയന്‍സ് അധ്യാപികയാണ് കുട്ടിയുടെ അമ്മ വിജേത. എന്നാല്‍ ആദ്യം പരുക്കിന്റെ ഗൗരവം കുടുംബത്തിന് മനസിലായിരുന്നില്ല. സെപ്തംബര്‍ 10 നാണ് കുട്ടിക്ക്  മര്‍ദ്ദനമേല്‍ക്കുന്നത്.

പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും തലക്കറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചത്. ഇതോടെ അധ്യാപിക സലീമയ്ക്കും പ്രിന്‍സിപ്പല്‍ സുബ്രഹ്‌മണ്യത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കി. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.