CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 25 Seconds Ago
Breaking Now

വിവാഹേതരബന്ധം പുറത്തറിയാതിരിക്കാന്‍ ആറു വയസുകാരിയെ കൊന്ന് കിണറ്റില്‍ തള്ളി; വീട്ടമ്മയായ 30കാരിയും 17 വയസുകാരനും അറസ്റ്റില്‍

ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയാണ്‌ വീട്ടമ്മയും കൗമാരക്കാരനും ചെയ്തത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹേതരബന്ധം പുറത്തറിയാതിരിക്കാന്‍ ആറു വയസുകാരിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ വീട്ടമ്മയായ 30 കാരിയും 17 കാരനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉര്‍വി എന്ന ആറ് വയസുകാരി പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിലുള്ള ബന്ധം കണ്ട ഉര്‍വി അത് തന്റെ അച്ഛനോടു പറയുമെന്നു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയാണ്‌ വീട്ടമ്മയും കൗമാരക്കാരനും ചെയ്തത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മൂന്നുമാസമായി അടുപ്പത്തിലായിരുന്ന 30-കാരിയും 17-കാരനും അടുത്തിടപഴകുന്നത് പെണ്‍കുട്ടി കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിലെ ഒരു ചടങ്ങിനിടെയാണ് ഉര്‍വിയെ കാണാതായതായി വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തെ കിണറ്റില്‍ ഒരു ചണ ബാഗില്‍ കഴുത്തില്‍ തുണി കെട്ടിയ നിലയില്‍ ഉര്‍വിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ 30-കാരിയുടെ കൈയിലെ കടിയേറ്റ പാട് പോലീസ് ഉദ്യോഗസ്ഥന്‍ ശ്രദ്ധിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നതിങ്ങനെ, മൂന്നു മാസത്തോളമായി 30-കാരിയും 17-കാരനും തമ്മില്‍ ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് യുവതി, 17-കാരനെ വീട്ടിലേക്ക് വിളിച്ചു. ഇരുവരും തമ്മില്‍ വീട്ടിനുള്ളില്‍ വെച്ച് അടുത്തിടപഴകുന്നത് പെണ്‍കുട്ടി കാണുകയായിരുന്നു. ഇക്കാര്യം തന്റെ അച്ഛനോട് പറയുമെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങിയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിക്കുന്ന സമയത്ത് പെണ്‍കുട്ടി കടിച്ച പാടാണ് യുവതിയുടെ കൈയിലുണ്ടായിരുന്നത്. തുടര്‍ന്ന് മൃതദേഹം ഒരു ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ എറിയുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.