CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 35 Seconds Ago
Breaking Now

മുതലാളി കയറ്റേണ്ടെന്ന് പറഞ്ഞു... ബുര്‍ഖ ധരിച്ച യുവതിക്ക് ബസില്‍ യാത്ര നിഷേധിച്ചെന്ന വാര്‍ത്ത ; സത്യമിതാണ്

തൂത്തുകുടിയിലേക്കുള്ളതാണ് ബസ്. കായല്‍പട്ടണം വഴിയാണോ ബസ് എന്നാണ് യുവതി കണ്ടക്ടറോട് ചോദിക്കുന്നത്.

ബുര്‍ഖ ധരിച്ച മുസ്ലീം യുവതിയെ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടര്‍ തടയുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുസ്ലീമായതിനാല്‍ സ്ത്രീയെ ബസില്‍ കയറ്റില്ലെന്നാണ് എക്‌സ് പോസ്റ്റിലെ പ്രചാരണം. ബസില്‍ കയറാന്‍ ആവശ്യപ്പെട്ട് യുവതി തര്‍ക്കിക്കുന്നതും കണ്ടക്ടര്‍ എതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം മതവുമായി ബന്ധപ്പെട്ടതല്ലെന്ന് സംസാരത്തില്‍ നിന്നും വ്യക്തമാണ്.

തൂത്തുകുടിയിലേക്കുള്ളതാണ് ബസ്. കായല്‍പട്ടണം വഴിയാണോ ബസ് എന്നാണ് യുവതി കണ്ടക്ടറോട് ചോദിക്കുന്നത്. തൂത്തുക്കുടിയിലേക്കാണെങ്കില്‍ കയറാനും ഇടയ്ക്കുള്ള സ്‌റ്റോപ്പിലെങ്കില്‍ ബസ് പോകുമ്പോള്‍ കയറാനും കണ്ടക്ടര്‍ പറയുന്നു. ടിക്കറ്റ് എടുത്തല്ലേ ബസില്‍ കയറുന്നത് എന്ന് ചോദിക്കുമ്പോള്‍ ഉടമ പറഞ്ഞിട്ടുണ്ടെന്നാണ് കണ്ടക്ടറുടെ മറുപടി. വീഡിയോയ്ക്ക് ഒടുവില്‍ ബസുടമയുടെ നമ്പര്‍ യുവതി കണ്ടക്ടറില്‍ നിന്നും വാങ്ങുന്നുണ്ട്.

വീഡിയോയില്‍ എവിടേയും മതപരമായ വാചകങ്ങള്‍ ഉപയോഗിക്കുന്നില്ല. മുസ്ലീം ആയതു കൊണ്ടല്ല ബസില്‍ കയറ്റാത്തത് എന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വിഷയം മതപരമായതല്ലെന്ന് പലരും കമന്റായി തന്നെ വിശദീകരിക്കുന്നുണ്ട്. മുസ്ലീം അള്‌ലാത്തവരും പുറത്തു കാത്തുനില്‍ക്കുന്നുണ്ട്. ഹ്രസ്വ ദൂര യാത്രക്കാര്‍ക്ക് അവസാനം മാത്രമേ കയറാന്‍ സാധിക്കുകയുള്ളൂ. ബസില്‍ സീറ്റില്ലെങ്കില്‍ ദീര്‍ഘദൂര യാത്രക്കാര്‍ ബസില്‍ കയറാത്തതിനാലാണെന്ന് പോസ്റ്റിന് താഴെ കമന്റുണ്ട്. ഇതു തെറ്റായി പ്രചരിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.