പൂജ കഴിഞ്ഞ് വീട്ടില്‍ വന്നുകയറിയ യുവാവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. ലഖ്‌നൗവിലെ ഗുഡംബയിലാണ് സംഭവം. അധുര്‍ ലോധി (24) ആണ് ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ മൂര്‍ച്ചയേറിയ കത്തിക്കു വെട്ടി കൊന്നത്. മാരകമായി മുറിവേറ്റ നീലം (22) ഉടനെ മരിച്ചു.
മരുമകളെ ഉപദ്രവിക്കുന്നത് കണ്ട് തടസ്സം നിന്ന അമ്മയ്ക്കും വെട്ടേറ്റു.കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അങ്കുറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. ഇവരുടെ വീട്ടുടമയുടെ വീട്ടില്‍ പൂജയ്ക്ക് പോയി പിന്നാലെ നാട്ടുകാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലും സജീവമായിരുന്നു അങ്കുര്‍.
പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ അങ്കുര്‍ ഭാര്യയുമായി വഴക്കിട്ടു. കത്തിയെടുത്ത് നീലത്തിന്റെ രണ്ടു കൈകളും അറത്തു.മുട്ടിന് താഴെ വച്ചാണ് കൈ മുറിച്ചത്. കത്തി പിടിച്ചുവാങ്ങാന്‍ നോക്കിയ അമ്മയ്ക്കും വെട്ടേറ്റു. രക്തം വാര്‍ന്ന് നീലം മരിച്ചു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നീലത്തിന്റെ മരണം സ്ഥിരീകരിച്ചു.പ്രകോപന കാരണം വ്യക്തമല്ല.