CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 27 Seconds Ago
Breaking Now

മദ്യവും, മയക്കുമരുന്നും അകത്തുചെന്നപ്പോള്‍ ഉള്ളിലെ മൃഗം ഉണര്‍ന്നു; കാമുകനെ കറിക്കത്തി കൊണ്ട് കുത്തി എന്‍എച്ച്എസ് ആശുപത്രി ജോലിക്കാരി; യുവാവ് മരിച്ചില്ലെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ട 34-കാരിക്ക് ജയില്‍ശിക്ഷ

വിഷാദത്തിന്റെ പേരിലാണ് മാസത്തില്‍ ഒരിക്കല്‍ മാക്കിള്‍സ്ഫീല്‍ഡ് ആശുപത്രിയിലെ ഹൗസ്‌കീപ്പറായിരുന്ന മെല്ലിംഗ് കൊക്കെയിന്‍ ഉപയോഗം തുടങ്ങിയതെന്ന് കോടതിയില്‍ വ്യക്തമാക്കി

മദ്യവും, കൊക്കെയിനും വലിച്ച് കയറ്റി കാമുകനെ കുത്തിക്കൊല്ലാന്‍ നോക്കിയ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ജോലിക്കാരിക്ക് ജയില്‍ശിക്ഷ. അക്രമത്തില്‍ കാമുകന്‍ കൊല്ലപ്പെടാതിരുന്നത് അത്ഭുതമെന്നായിരുന്നു ഇവര്‍ക്ക് ബോധം ഉണര്‍ന്നപ്പോള്‍ നടത്തിയ പ്രതികരണം. 

മദ്യവും, കൊക്കെയിനും ഉപയോഗിച്ചതോടെയാണ് താന്‍ അക്രമം നടത്തിയതെന്ന് ഒരു കുഞ്ഞിന്റെ അമ്മയായ 34-കാരി ലിയാന്‍ മെല്ലിംഗ് സമ്മതിച്ചു. മുന്‍ സൈനികന്‍ കൂടിയായ പങ്കാളി മാത്യൂ ക്ലാര്‍ക്കിനെയാണ് വലിയ കറിക്കത്തി ഉപയോഗിച്ച് ഇവര്‍ കുത്തിയത്. മദ്യപിച്ചുള്ള പെരുമാറ്റത്തിന്റെ പേരിലെ തര്‍ക്കമാണ് പുലര്‍ച്ചെ 1 മണിക്ക് കത്തിക്കുത്തില്‍ കലാശിച്ചത്. 

'കൊക്കെയിന്‍ ഉപയോഗിച്ച് ഭയാനകമായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. അയാളെ കൊല്ലാമായിരുന്നു, ഭാഗ്യത്തിന് അത് സംഭവിച്ചില്ല', ജഡ്ജ് ചൂണ്ടിക്കാണിച്ചു. കാമുകി തന്നെ ശാരീരികമായി അക്രമിക്കുന്നതും, അസഭ്യം വിളിക്കുന്നതുമായ ദൃശ്യങ്ങള്‍ ക്ലാര്‍ക്ക് ഫോണില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് പിന്നിലെ കൈയില്‍ കത്തി ഉണ്ടായിരുന്നുവെന്ന് ഇദ്ദേഹം ശ്രദ്ധിച്ചില്ല. 

കുത്തേറ്റ ശേഷം താഴത്തെ നിലയിലേക്ക് ഓടിയ ഇര തന്നെയാണ് 999-ല്‍ വിളിച്ച് സഹായം തേടിയത്. ആശുപത്രിയില്‍ അടിയന്തര സര്‍ജറിക്ക് വിധേയമാക്കിയാണ് ജീവന്‍ രക്ഷിച്ചത്. വിഷാദത്തിന്റെ പേരിലാണ് മാസത്തില്‍ ഒരിക്കല്‍ മാക്കിള്‍സ്ഫീല്‍ഡ് ആശുപത്രിയിലെ ഹൗസ്‌കീപ്പറായിരുന്ന മെല്ലിംഗ് കൊക്കെയിന്‍ ഉപയോഗം തുടങ്ങിയതെന്ന് കോടതിയില്‍ വ്യക്തമാക്കി. 

എന്നാല്‍ പിന്നീട് ഇത് ശീലമായി മാറിയതോടെ മയക്കുമരുന്ന് വാങ്ങാന്‍ പോകുന്നത് ഒഴിവാക്കാന്‍ ക്ലാര്‍ക്ക് വീട് പൂട്ടിയിടുന്നതില്‍ എത്തി. അതേസമയം തന്നെ കുത്തിയ വ്യക്തി പങ്കാളിയല്ലെന്ന് ക്ലാര്‍ക്ക് പോലീസിനോട് പറഞ്ഞു. മെല്ലിംഗിന് മാനസിക ആരോഗ്യ പിന്തുണ വേണമെന്നും കാമുകന്‍ ആവശ്യപ്പെടുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.