എന്‍എച്ച്എസ് ബ്രിട്ടന്റെ ആരോഗ്യ സര്‍വ്വീസാണ്. പക്ഷെ ചില സമയങ്ങളില്‍ ഈ ഹെല്‍ത്ത് സര്‍വ്വീസ് 'ഹെല്‍ത്തിന് പറ്റാത്ത' ഉപദേശങ്ങള്‍ നല്‍കിക്കളയും. അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഇവര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഗുരുതര ജനിതക പ്രശ്‌നങ്ങളും, മരണവും വരെ സമ്മാനിക്കുമെന്നത് പരസ്യമായ കാര്യമാണ്. പക്ഷെ എന്‍എച്ച്എസിന് ഇതൊന്നും ഒരു പ്രശ്‌നമേയല്ലെന്നതാണ് ഞെട്ടിക്കുന്നത്.
എന്‍എച്ച്എസ് ഗൈഡന്‍സില്‍ ഇത്തരം വിവാഹങ്ങളുടെ ഗുണങ്ങളെ കുറിച്ച് ക്ലാസെടുത്തതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കുന്നത്. എന്നാല്‍ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിന് പിന്നില്‍ മറ്റ് ചില കളികളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തീവ്രവാദ ഫിനാന്‍സിംഗ്, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നിവയുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഇത്തരം വിവാഹങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കണമെന്നാണ് ടോറികള്‍ ആവശ്യപ്പെടുന്നത്. ഹവാല പണമിടപാടുകള്‍ക്ക് ഇത്തരം വിവാഹങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. കുടുംബ ബന്ധങ്ങളുടെ പേരില്‍ ലോകത്ത് വിവിധ ഭാഗങ്ങളിലായി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും, ഇതിന് ഒരു പേപ്പര്‍ പോലും ഇല്ലാതിരിക്കുകയും ചെയ്യുമെന്നതാണ് ഇത് ഉപയോഗിക്കുന്നവരുടെ ഗുണം.
കള്ളപ്പണം വെളുപ്പിക്കലും, തീവ്രവാദ ഫിനാന്‍സിംഗും ഈ രീതിയില്‍ നടത്തുന്നത് വന്‍തോതില്‍ വര്‍ദ്ധിച്ചതായി നാഷണല്‍ ക്രൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ളയും, ഐഎസ്‌ഐഎസും ഈ രീതി ഉപയോഗിക്കുന്നു. ബ്രിട്ടന്റെ ഫണ്ടുകള്‍ സൊമാലിയ, സിറിയ എന്നിവിടങ്ങളിലെ തീവ്രവാദ സെല്ലുകളില്‍ വരെ എത്തുന്നതായും ക്രൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.