വ്യാജ വിവാഹം ചെയ്ത് ബ്രിട്ടനില്‍ താമസം ഉറപ്പിക്കാന്‍ ശ്രമിച്ച് പിടിയിലായതിന് അകത്താകുകയും, നാടുകടത്തപ്പെടുകയും ചെയ്ത പാകിസ്ഥാന്‍കാരന്‍ ബ്രിട്ടനില്‍ ഫാമിലി വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. 16-ാം വയസ്സില്‍ വ്യാജ വിവാഹം ചെയ്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുകയും ചെയ്ത ശേഷമാണ് ഈ അഭയാര്‍ത്ഥി ജയിലിലായത്. ഇപ്പോള്‍ ഇതേ പെണ്‍കുട്ടിയെ വീണ്ടും വിവാഹം കഴിച്ച ശേഷമാണ് ഇയാള്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
സ്ലൊവാക്യന്‍ വംശജയായ പെണ്‍കുട്ടിക്ക് 16 വയസ്സ് തികഞ്ഞ് നാലാം ദിവസമാണ് അന്ന് 36 വയസ്സുണ്ടായിരുന്ന നാസിര്‍ അലി ഈ കുട്ടിയെ നിക്കാഹ് ചെയ്തത്. ചതിയില്‍ പെടുത്തിയായിരുന്നു വിവാഹം. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പാകിസ്ഥാന്‍ വംശജരുടെ പീഡന പരമ്പര അരങ്ങേറിയ റോച്ച്‌ഡേലിലായിരുന്നു ഇയാളുടെ താമസം.
15 മാസത്തെ ജയില്‍ ജീവിതത്തിന് മുന്‍പും പിന്‍പും പെണ്‍കുട്ടി ഇയാളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇപ്പോള്‍ 48-ാം വയസ്സില്‍ നാസിര്‍ ഖലീല്‍ വീണ്ടും യുകെയില്‍ താമസം ഉറപ്പിക്കാനുള്ള മോഹത്തിലാണ്. യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന സ്ത്രീകളെ വില കൊടുത്ത് വാങ്ങുന്ന ഗ്യാംഗിലെ അംഗമായിരുന്നു ഇയാളെന്ന് ജൂറി കണ്ടെത്തിയിരുന്നു.
ഈ സ്ത്രീകളെ ഉപയോഗിച്ച് തട്ടിപ്പുകാര്‍ യുകെയില്‍ താമസം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തിരുന്നത്. ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കാന്‍ അനുവാദം ലഭിച്ച സ്ലൊവാക്യന്‍ സ്ത്രീയ്‌ക്കൊപ്പം താമസിക്കാനുള്ള ഫാമിലി വിസയ്ക്കാണ് ഇയാളുടെ അഭിഭാഷകര്‍ ഹോം ഓഫീസിനെ സമീപിച്ചിരിക്കുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു.