വര്‍ഷങ്ങളായി ഉറ്റസുഹൃത്തുക്കള്‍, പരസ്പരം നന്നായി അറിയുന്ന മൂന്നുപേര്‍. വിവാഹകാര്യമെത്തിയപ്പോള്‍ ഒരു കുടുംബമായി തന്നെ ജീവിക്കാന്‍ മൂവരും തീരുമാനിച്ചു. ഈ തീരുമാനത്തിലാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അസാധാരണ വിവാഹം നടന്നത്. 25 കാരന്‍ വസീം ഷെയ്ക്കാണ് ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദര്‍ എന്നിവരെ വിവാഹം ചെയ്തത്.
ഗോവയിലാണ് വസീം ജോലി ചെയ്യുന്നത്. രണ്ടു യുവതികളുമായുള്ള പരിചയം ഗോവയില്‍ നിന്നാണ്. നിരവധി വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു. പരസ്പരം മനസിലാക്കിയ മൂവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബങ്ങള്‍ വിവാഹത്തിലും സല്‍ക്കാരത്തിലും പങ്കെടുത്തു. ഗോവയില്‍ വിവാഹം നടത്തിയ ശേഷം ഹൊരാപേട്ടില്‍ വിവാഹ സല്‍ക്കാരവും നടത്തി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.