രണ്ട് വിദ്യാര്‍ത്ഥികല്‍ ക്ലാസ് മുറിക്കുള്ളില്‍ ചുംബിക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ബറോഡയിലെ മഹാരാജ സയജിറാവു സര്‍വകാല അന്വേഷണം പ്രഖ്യാപിച്ചു.
ക്ലാസ് നടക്കുന്നതിനിടെ റെക്കോര്‍ഡ് ചെയ്തതെന്ന് സംശയിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. വിശദാംശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി ശുപാര്‍ശ ചെയ്യുന്നതിനായി സര്‍വകലാശാല ഒരു ഉന്നത തല വസ്തുതാന്വേഷണ സമിതിക്ക് രൂപം നല്‍കി.
വീഡിയോയില്‍ ഉള്‍പ്പെട്ടവരുടെ അറിവില്ലാതെയാണ് ചിത്രീകരിച്ചതാണ് കരുതുന്നത്.
വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ഒരു ക്ലാസ് മുറിയാണ് ദൃശ്യത്തിലുള്ളത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിക്കുന്നതിനായി സര്‍വകലാശാല അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.
സംഭവം നടന്നത് പരീക്ഷയ്ക്കിടെയാണെന്ന അവകാശവാദത്തോടെ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചെങ്കിലും പ്രാഥമിക നിരീക്ഷണങ്ങള്‍ അങ്ങനെയല്ല സൂചിപ്പിക്കുന്നതെന്ന് എംഎസ്യു അധികൃതര്‍ വ്യക്തമാക്കി.
വീഡിയോ വ്യക്തമല്ല, രണ്ട് വിദ്യാര്‍ത്ഥികള്‍ മോശമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. പ്രാഥമിക നിരീക്ഷണത്തില്‍ ഇതു പരീക്ഷയ്ക്കിടെ നടന്നതായി തോന്നുന്നില്ല , പ്രൊഫസര്‍ ഹിതേഷ് രവിയ പറഞ്ഞു.