
















ബ്രിസ്റ്റോളില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ കുഞ്ഞുലൂക്കിന് യാത്രാ മൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍. ഏവരേയും കണ്ണീരിലാഴ്ത്തി ലൂക്ക് ദൈവത്തിങ്കലേക്ക് യാത്രയായിരിക്കുകയാണ്.
ലൂക്ക് നോബിള്‍ ജോര്‍ജിന് രണ്ടു വയസുമാത്രമാണ് പ്രായം.

നവംബര്‍ 8 നാളെ ആസ്‌ടെക് വെസ്റ്റ് ബിസിനസ് പാര്‍ക്കിലെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ വച്ച് ലൂക്കിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ബ്രിസ്റ്റോളില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നോബിള്‍ സോന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നോബിള്‍. കുറച്ചുകാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിക്കുകയും മരണമടയുകയുമായിരുന്നു.
ചെറുപ്രായത്തിലെ കുഞ്ഞുമാലാഖയായ ലൂക്കിനെ നഷ്ടമായ വേദനയിലാണ് കുടുംബം. ഇവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.