
















ബജറ്റിന് മുന്‍പ് പൊതുമുഖത്ത് സംസാരിക്കുന്ന പതിവ് പൊതുവെ ചാന്‍സലര്‍മാര്‍ക്കില്ല. എന്നാല്‍ ഈ പതിവ് തെറ്റിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ അസാധാരണ പത്രസമ്മേളനം വിളിച്ച റേച്ചല്‍ റീവ്‌സ് തന്റെ ബജറ്റ് നീക്കങ്ങളുടെ മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. മുന്‍പ് പറഞ്ഞ വാക്ക് തെറ്റിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായാലും രാജിവെയ്ക്കാന്‍ പോകുന്നില്ലെന്നും റീവ്‌സ് വെല്ലുവിളിച്ചു.
ഇതോടെ നവംബര്‍ 26 ബജറ്റില്‍ അര നൂറ്റാണ്ടിനിടെ ആദ്യമായി ഇന്‍കം ടാക്‌സിലെ ബേസ് റേറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 'നമ്മള്‍ എല്ലാവരും സംഭാവന ചെയ്യണം' എന്ന വാക്കുകളിലൂടെ വായിച്ച് പോകുമ്പോള്‍ ഇത് വ്യക്തവുമാണ്. അതേസമയം ഇന്‍കം ടാക്‌സ് വര്‍ദ്ധന ഉണ്ടായാല്‍ ലേബര്‍ പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാന ലംഘനം കൂടി നടക്കും. ഇത് സംഭവിച്ചാല്‍ റീവ്‌സിനെ പുറത്താക്കണമെന്നാണ് ടോറികശുടെ ആവശ്യം.
എന്നാല്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടിലായതിനാല്‍ സ്ഥാനം ഒഴിയില്ലെന്നാണ് റീവ്‌സിന്റെ പക്ഷം. കൊവിഡിനെയും, ഡൊണാള്‍ഡ് ട്രംപിനെയും, ടോറികളെയും കുറ്റം പറഞ്ഞാണ് തന്റെ നടപടികളെ റീവ്‌സ് ന്യായീകരിക്കുന്നത്. ഈ മാസം ബജറ്റില്‍ കൂടുതല്‍ നികുതികള്‍ ചേര്‍ക്കാനുള്ള കാരണങ്ങള്‍ നിരത്തിയ റീവ്‌സ് കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധന ബജറ്റ് അവതരിപ്പിച്ചതാണ്.
അതേസമയം ബ്രിട്ടന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊന്നും താന്‍ കാരണമായിട്ടില്ലെന്ന നിലപാടിലാണ് റീവ്‌സ്. സ്വന്തം നിലപാടുകള്‍ക്കും, തോല്‍വികള്‍ക്കും, തീരുമാനങ്ങള്‍ക്കും മറ്റുള്ളവരെ കുറ്റം പറയുകയാണ് ചാന്‍സലറെന്ന് ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചു. ബ്രിട്ടനെ പ്രവര്‍ത്തന നിലവാരത്തിലേക്ക് മടക്കിയെത്തിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് വ്യക്തമായതായും ബാഡെനോക് പറഞ്ഞു.