CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 35 Seconds Ago
Breaking Now

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം, പരിഹരിക്കുന്നതിന് ചര്‍ച്ച; ഒത്തുതീര്‍പ്പ് എത്തിയത് കൊലപാതകത്തില്‍

കൂടുതലും വിദ്യാര്‍ത്ഥികളാണ് ക്ലബ്ബില്‍ കളിക്കുന്നത്. പ്രശ്‌നം തീര്‍ക്കാന്‍ പുറത്തുള്ളവരെയും കൂട്ടിയിരുന്നു എന്നാണ് വിവരം.

തൈക്കാട് സംഘര്‍ഷത്തിനിടെ 19 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പ്രതികളില്‍ ചിലര്‍ കസ്റ്റഡിയിലാണ്. കസ്റ്റഡിയില്‍ ഉള്ളവരില്‍ കാപ്പാ കേസ് പ്രതിയും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകം ആസൂത്രിതം എന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂര്‍ തോപ്പില്‍ വാടകയക്ക് താമസിക്കുന്ന അലന്‍ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കം തീര്‍ക്കാന്‍ ഇന്നലെ ഒത്തു തീര്‍പ്പ് ചര്‍ച്ച വെച്ചിരുന്നു. അതിനിടയിലാണ് കൊലപാതകം. 

കൂടുതലും വിദ്യാര്‍ത്ഥികളാണ് ക്ലബ്ബില്‍ കളിക്കുന്നത്. പ്രശ്‌നം തീര്‍ക്കാന്‍ പുറത്തുള്ളവരെയും കൂട്ടിയിരുന്നു എന്നാണ് വിവരം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഹെല്‍മെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയില്‍ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്‌തെന്നാണ് സാക്ഷിമൊഴി. അലന്റെ മൃതതേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.