
















ബിജെപി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ എത്തിയിട്ട് ഒരു വര്‍ഷം ആയെന്ന് സന്ദീപ് വാര്യര്‍. അന്തസോടെ ആത്മാഭിമാനത്തോടെ കോണ്‍ഗ്രസുകാരന്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം എന്നാണ് സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.
''ഇന്നേക്ക് ഒരു വര്‍ഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയത്. അന്തസ്സോടെ ആത്മാഭിമാനത്തോടെ കോണ്‍ഗ്രസുകാരന്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഈ ഒരു വര്‍ഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്നേഹവും അതോടൊപ്പം പിന്തുണയും തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്, സഹപ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി'' എന്നാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.