CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 37 Seconds Ago
Breaking Now

അയര്‍ലന്‍ഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു ; രണ്ട് മരണം ; മലയാളികള്‍ക്ക് ഗുരുതര പരുക്ക്

കഴിഞ്ഞ ദിവസം രാവിലെ 6.30ന് ഗോര്‍മന്‍സ്ടൗണിലെ ആര്‍ 132 റോഡിലായിരുന്നു അപകടം.

അയര്‍ലന്‍ഡിലെ കോ മീത്തില്‍ ലോറി, ബസ്, കാര്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ മലയാളികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 6.30ന് ഗോര്‍മന്‍സ്ടൗണിലെ ആര്‍ 132 റോഡിലായിരുന്നു അപകടം. ലോറിയുടെയും ബസിന്റെയും ഡ്രൈവര്‍മാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാര്‍ ഡ്രൈവറായ സ്ത്രീ ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന കൗമാരക്കാരിയും ഗുരുതര പരിക്കോടെ ചികിത്സയിലാണ്. ഇവര്‍ മലയാളികളാണെന്നാണ് വിവരം. അപകടത്തില്‍ മറ്റ് 10 പേര്‍ കൂടി പരിക്കുകളോടെ ആശുപത്രിയിലുണ്ട്. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല.




കൂടുതല്‍വാര്‍ത്തകള്‍.