പോലീസുക്കാര്ക്കിടയിലെ കവിത വിവാദം തീരുന്നില്ല. ഐ.ജി ബി സന്ധ്യയുടെ കവിതകളെ പരിഹസിച്ച് പോലീസ് അസോസിയേഷന് മാസികയില്‍ വന്ന കവിതയും ചര്‍ച്ചയായിട്ടുണ്ട്.
സി പി ഐ എം നേതാവ് എം എം ലോറന്‍സിന്റെ കുടുംബാംഗങ്ങള്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമി കയ്യേറിയതായി ആരോപണം. ചില പത്രങ്ങളിലാണ് ഭൂമി കയ്യേറിയതായ വാര്‍ത്ത വന്നിരിക്കുന്നത്.
മന്ത്രിസഭാ പുനസംഘടനയും രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദവിയും സംബന്ധിച്ച് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കാന് സാധ്യത.
കാലവര്‍ഷം തൃപ്തികരമായ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചത്.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഫോണ്‍ ആഭ്യന്തര വകുപ്പ് ചോര്‍ത്തിയിട്ടില്ലെന്ന് മധ്യമേഖല ഐ.ജിയുടെ റിപ്പോര്‍ട്ട്
ഇടപ്പള്ളിയില്‍ ലുലുമാളിന്റെ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ ഇന്നു നടത്താനിരുന്ന റീസര്‍വെ മാറ്റിവെച്ചു. രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് റീസര്‍വെ മാറ്റിവെച്ചത്.
Europemalayali