സോണി ഓപ്പണ്‍ ടെന്നിസിൽ ബ്രിട്ടീഷ് താരം ആന്റി മുറെക്ക് കിരീടം. സ്പെയിനിന്റെ ഡേവിഡ് ഫെററെയാണ് മുറെ തോല്‍പ്പിച്ചത്. ജയത്തോടെ ലോക റാങ്കിങ്ങില്‍ സെര്‍ബ് താരം നൊവാക് ദ്യോകോവിചിന് പിറകില്‍ മുറെ രണ്ടാം സ്ഥാനത്തെത്തി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്കെതിരേ സതാംപ്ടണിന് അട്ടിമറി ജയം.
ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്രിക്കറ്റ് ടീം നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ എ.ബി.ഡിവിലിയേഴ്സ് ആറാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരത്തില്‍ കളിക്കില്ല.
ഒളിംപിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങ് ലഹരി മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു.
ലോക ഒന്നാം നമ്പര്‍താരം സെറീനാ വില്യംസ് മിയാമി ഓപ്പണ്‍കിരീടം നേടി. രണ്ടാം നമ്പര്‍താരം മരിയ ഷറപ്പോവയെ 4-6, 6-3, 6-0 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സെറീന ആറാം തവണയും കിരീടം ചൂടിയത്.
Europemalayali