
















ചേരുവകള്‍
ബ്രൗണ്‍ ഷുഗര്‍
പഞ്ചസാര
വെള്ളം
വെണ്ണ
ഉപ്പ്
നട്മഗ് പൗഡര്‍
കറുവാപ്പട്ട
മുട്ട
മൈദ
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ നട്‌സസ് ചെറുതായി അരിഞ്ഞെടുക്കാം.
അല്‍പം ഓറഞ്ച് ജ്യൂസ് അതിലേയ്ക്ക് ഒഴിച്ച് രണ്ട് മണിക്കൂര്‍ കുതിര്‍ക്കാന്‍ മാറ്റി വയ്ക്കാം.
മറ്റൊരു വലിയ ബൗളിലേയ്ക്ക് ബ്രൗണ്‍ ഷുഗറെടുക്കാം.
അതിലേയ്ക്ക് ഉപ്പ് ചേര്‍ക്കാത്ത വെണ്ണ, ഓറഞ്ച് ജ്യൂസ്, വാനില എക്‌സട്രാറ്റ്, മുട്ടയുടെ മഞ്ഞ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
മറ്റൊരു ബൗളില്‍ മൈദയെടുക്കാം.
അതിലേയ്ക്ക് ബേക്കിങ് പൗഡര്‍, കറുവാപ്പട്ട പൊടിച്ചത്, നട്മഗ്, പഞ്ചസാര പൊടിച്ചത് എന്നിവ ചേര്‍ക്കാം.
കുതിര്‍ത്തു വച്ച് നട്‌സ് കൂടി ചേര്‍ത്തി ഇളക്കി മാവ് തയ്യാറാക്കാം.
ബേക്ക് ടിന്നില്‍ അല്‍പം ബട്ടര്‍ പുരട്ടി മാവ് അതിലേയ്ക്കു മാറ്റാം.
150 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 45 മിനിറ്റ് സെറ്റ് ചെയ്ത് കേക്ക് ബേക്ക് ചെയ്‌തെടുക്കാം.
കുക്കറില്‍ ആണെങ്കില്‍ 35 മിനിറ്റി പ്രീഹിറ്റ് ചെയ്ത് ബേക്ക് ടിന്‍ വച്ച് വിസില്‍ ഇല്ലാതെ അടച്ച് ബേക്ക് ചെയ്യാം.