ഏറെ ഹെല്‍ത്തിയും രുചികരവുമായ ഫ്രൂട്ട് സാലഡ് ഇനി മുതല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.
വേണ്ട ചേരുവകള്‍...
വിവിധ പഴങ്ങള്‍ ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
പാല്‍ അരക്കപ്പ്
വനില എസെന്‍സ് 1 ടീസ്പൂണ്‍
ഐസ്‌ക്രീം 1 സ്‌കൂപ്പ്
തയാറാക്കുന്ന വിധം...
ആദ്യം പഴങ്ങള്‍ ചെറുതായി അരിയുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ഫ്രൂട്‌സിലേക്ക് പാല്‍, പഞ്ചസാര, വാനില എസെന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് സെറ്റ് ആകാന്‍ വയ്ക്കുക. ഫ്രിഡ്ജില്‍ 15 മിനുട്ട് നേരം വയ്ക്കുക. 15 മിനുട്ടിന് ശേഷം ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്‌ക്രീം എന്നിങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്‌തെടുക്കുക. ഫ്രൂട്ട് സലാഡ് തയ്യാര്‍...