CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 17 Seconds Ago
Breaking Now

വിഷു പായസം തയ്യാറാക്കാം....

വിഷുവിന് സദ്യയ്‌ക്കൊപ്പം കഴിക്കാന്‍ നല്ല ടേസ്റ്റി സേമിയ പായസം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകള്‍ 

സേമിയ -2 കപ്പ്

പാല്‍ - 2 ലിറ്റര്‍

പഞ്ചസാര -1/2 കിലോ

നെയ്യ് -3 സ്പൂണ്‍

ഏലയ്ക്കാ പൊടി -1 സ്പൂണ്‍

അണ്ടിപരിപ്പ് - 4 സ്പൂണ്‍

ഉണക്കമുന്തിരി - 4 സ്പൂണ്‍

തേങ്ങ കൊത്ത് - 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പായസം തയ്യാറാക്കുന്നതിനായി ആദ്യം സേമിയ നല്ലതുപോലെ നെയ്യില്‍ വറുത്തെടുക്കുക. അതിനുശേഷം പാല് വെച്ച് തിളച്ചു കഴിയുമ്പോള്‍ അതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാരയും സേമിയവും ചേര്‍ത്ത് കൊടുക്കുക.  വെന്തു തുടങ്ങുമ്പോള്‍ അതിലേക്ക് നെയ്യും കൂടി ചേര്‍ത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക.  അടുത്തതായി ചെയ്യേണ്ടത് ഇതിലേയ്ക്ക് ആവശ്യത്തിന് നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും മുന്തിരിയും കൂടി ചേര്‍ത്ത് അലങ്കരിക്കാവുന്നതാണ്. ഏറ്റവും ഒടുവില്‍ ആവശ്യത്തിന് ഏലയ്ക്കാ പൊടി കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ്.