CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 48 Minutes 14 Seconds Ago
Breaking Now

മാങ്ങ മൊജിറ്റോ

ആവശ്യമായ ചേരുവകള്‍

മാങ്ങ 1/2 കപ്പ്

ഇഞ്ചി 1 പീസ്

ഉപ്പ് ഒരു നുള്ള്

പഞ്ചസാര 6 ടീസ്പൂണ്‍

ഐസ് ക്യൂബ് 1/2 കപ്പ്

സോഡ 1 എണ്ണം

പച്ചമുളക് 2 എണ്ണം

വെള്ളം ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം…

ഒരു ബ്ലെന്‍ഡറില്‍ പച്ചമാങ്ങയും, ഇഞ്ചിയും, ഉപ്പും, പഞ്ചസാരയും ഐസ് ക്യൂബും, വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിനെ ഒന്ന് അരിച്ചെടുക്കുക. മാങ്ങാ ജ്യൂസ് റെഡി. ഇനി ഒരു സെര്‍വിങ് കപ്പിലേക്കു 1/2 ഗ്ലാസ് ജ്യൂസ് ഒഴിച്ച് കൊടുക്കുക, അതിലേക്കു 1/2 ഗ്ലാസ് സോഡയും ഒഴിക്കുക. ഒരു പച്ചമുളക് കീറി മുകളില്‍ ഇട്ടു ഒന്ന് ഇളക്കി ഗ്ലാസുകളുകിളോ ബൗളിലോ ഒഴിക്കുക.. പച്ച മാങ്ങ മൊജിറ്റോ റെഡി…