CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 9 Seconds Ago
Breaking Now

ടാറ്റ ഹാരിയര്‍ പെട്രോള്‍ പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് അടുത്തിടെ സിയറ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഇപ്പോള്‍ കമ്പനി രാജ്യത്ത് മറ്റൊരു ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ആണ് കമ്പനയില്‍ നിന്നുള്ള പുതിയ ലോഞ്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം സഫാരിയുടെ പെട്രോള്‍ വേരിയന്റ് അടുത്തതായി വരും. ഇതുവരെ, ഈ രണ്ട് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായ ഹൈപ്പീരിയന്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 170 കുതിരശക്തിയും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ വികസിപ്പിക്കാന്‍ അഞ്ച് വര്‍ഷമെടുത്തു, ടാറ്റയുടെ മാസ്-മാര്‍ക്കറ്റ് എസ്യുവിയില്‍ ഇത് വാഗ്ദാനം ചെയ്യും.

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഹാരിയറിന് കരുത്ത് പകരുന്നത്. വീഡിയോയില്‍ കാണിച്ചിരിക്കുന്ന എഞ്ചിനില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ചിരിക്കുന്നു. എങ്കിലും, സിയറയിലെ അതേ എഞ്ചിനുള്ള ഒരു മാനുവല്‍ ട്രാന്‍സ്മിഷന്‍ ടാറ്റ വാഗ്ദാനം ചെയ്തിട്ടില്ല, അതിനാല്‍ ഹാരിയറും സഫാരിയും പെട്രോള്‍ എഞ്ചിനോടൊപ്പം ഒരു മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.

 




കൂടുതല്‍വാര്‍ത്തകള്‍.