CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 14 Seconds Ago
Breaking Now

സ്റ്റേജില്‍ സൈഡിലാക്കി, സിനിമയിലും അങ്ങനെ ആണോ?, നടിമാരെക്കുറിച്ച് മോശം കമന്റ് ; ചുട്ടമറുപടിയുമായി കിച്ച സുദീപ്

ഈച്ച എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഉള്‍പ്പടെയുള്ളവരുടെ മനസ്സില്‍ സ്ഥാനംപിടിച്ച നടനാണ് കിച്ച സുദീപ്. വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള സുദീപ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ പ്രസ് മീറ്റിനിടെ മോശം ചോദ്യം ചോദിച്ച ഒരു ജേര്‍ണലിസ്റ്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

'വണങ്കാന്‍ എന്ന സിനിമയില്‍ കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് ഞെട്ടിച്ചു. ഈ സിനിമയില്‍ താങ്കള്‍ക്ക് അത്രയും ഡയലോഗുകള്‍ ഉണ്ടോ? കാരണം ഇവിടെ ഇരിക്കുമ്പോഴേ നടിമാരെ സൈഡിലാണ് ഇരുത്തിയിരിക്കുന്നത്. പടത്തിലും അങ്ങനെ തന്നെ ആണോ', എന്നയിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'ഇത് പോലെ ഒരു മോശമായ ചോദ്യങ്ങളും ഞങ്ങളുടെ സെറ്റില്‍ ഉണ്ടായിട്ടില്ല. അവരെ മനഃപൂര്‍വം സൈഡില്‍ ഇരുത്തിയതല്ല അങ്ങനെ സംഭവിച്ചതാണ്. നിങ്ങളുടെ ഇത്തരം ചോദ്യങ്ങള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കും', എന്നായിരുന്നു സുദീപിന്റെ മറുപടി. ഉടനെ സുദീപ് സൈഡില്‍ ഇരുന്ന രണ്ട് നടിമാരെയും വിളിച്ച് സ്റ്റേജിന്റെ നടുക്ക് നിര്‍ത്തുന്നതും അവരോട് സംസാരിക്കാന്‍ പറയുന്നതും കാണാം. വലിയ കയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍ സുദീപിന് ലഭിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.