CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 36 Seconds Ago
Breaking Now

34 കാരി കുറച്ചു മാസങ്ങളായി കഴിഞ്ഞിരുന്നത് 29 കാരനൊപ്പം ; മക്കളെ കാണാത്തതില്‍ വിഷമം ; യുവതി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചതില്‍ അന്വേഷണം തുടരും

ആദിലുമായി വിവാഹം കഴിച്ചിട്ടില്ലെന്നും ആദ്യ വിവാഹത്തില്‍ ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു.

താമരശ്ശേരിയില്‍ യുവതി ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൈതപ്പൊയിലിലെ ഹൈസന്‍ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന കാക്കൂര്‍ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്‌നയെയാണ് (34) വാടക്ക് താമസിച്ചിരുന്ന അപ്പാര്‍ട്ട്മെമെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ മോചിതയായ യുവതി എട്ട് മാസത്തോളമായി പുതുപ്പാടി ചോയിയോട് വേനകാവ് കൈതപ്പൊയിലില്‍ അദില്‍ എന്ന 29 കാരനായ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആദിലുമായി വിവാഹം കഴിച്ചിട്ടില്ലെന്നും ആദ്യ വിവാഹത്തില്‍ ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു. 13 വയസുള്ള മൂത്തമകന്‍ മാത്രമാണ് ഇപ്പോള്‍ ഹസ്നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റ് രണ്ടു മക്കളേയും മുന്‍ ഭര്‍ത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ്നക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആദിലും വിവാഹമോചിതനാണ്. ഈങ്ങാപ്പുഴയില്‍ മകന്‍ വെട്ടിക്കൊന്ന സുബൈദയയുടെ സഹോദരി സക്കീനയുടെ മകനാണ് ഹസ്‌നയുടെ ഇപ്പോഴത്തെ പങ്കാളിയായ ആദിലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ രാവിലെ പത്തുമണിയോടെയാണ് ഹസീനയെ അപ്പാര്‍ട്ട്മെമെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 മണിയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റില്‍ തൊട്ടടുത്ത റൂമിലായിരുന്ന ആദില്‍ ഫ്ളാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തി. പിന്നീട് വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് യുവതിയെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. പരിശോധനയില്‍ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹസ്നയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

 




കൂടുതല്‍വാര്‍ത്തകള്‍.