CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 47 Seconds Ago
Breaking Now

'സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പ് ; നടന്‍ ജയസൂര്യയുടെ അക്കൗണ്ടിലേക്ക് മുഖ്യ പ്രതി ഒരു കോടി അച്ചതായി കണ്ടെത്തി

സാത്വിക് റഹീമിന്റെ പരിചയത്തില്‍ കൂടുതല്‍ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സാത്വികിന്റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതല്‍ പരിശോധന നടത്തും.

'സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയ്‌ക്കെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. നടന്‍ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തല്‍. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്‌മാന്റെ കമ്പനികളില്‍ നിന്നാണ് പണം എത്തിയത്. ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് ഇഡി നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. നടനോട് അടുത്തയാഴ്ച വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. സാത്വിക് റഹീമിന്റെ പരിചയത്തില്‍ കൂടുതല്‍ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സാത്വികിന്റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതല്‍ പരിശോധന നടത്തും. 

കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്‌സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിക് പൊലീസിന്റെ പിടിയിലായി. പിന്നാലെയാണ് ഇഡിയും കേസെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.