
















മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ബ്ലാക്ക്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കരിക്കാമുറി ഷണ്മുഖന്‍ എന്ന കഥാപാത്രം വലിയ കയ്യടികള്‍ നേടിയിരുന്നു. നടന്റെ കരിയറിലെ ഐകോണിക് കഥാപാത്രങ്ങളില്‍ ഒന്നാണിത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഈ കഥാപാത്രം മറ്റൊരു രഞ്ജിത്ത് സിനിമയിലൂടെ മടങ്ങിവരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് ആക്കം കൂട്ടുകയാണ് ഇപ്പോള്‍ പുറത്തുവന്ന മമ്മൂട്ടിയുടെ ഒരു ചിത്രം.
കറുത്ത ഷര്‍ട്ടുമിട്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധായകന്‍ രഞ്ജിത്തിനെയും ചിത്രത്തില്‍ കാണാം. ഇത് രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നാകാം എന്നാണ് ഇപ്പോഴിതാ സംസാരം. സിനിമയില്‍ കരിക്കാമുറി ഷണ്മുഖന്‍ ആയി മമ്മൂട്ടി എത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളെ ഈ ചിത്രം ശരിവെക്കുന്നു എന്നും കമന്റുകളുണ്ട്. രണ്ടാം വരവില്‍ ഒരു അതിഥി വേഷമാണ് ഷണ്മുഖന്റേത്. അഞ്ച് ദിവസത്തെ ഷെഡ്യൂള്‍ ആണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് അറിയുന്നത്. പ്രകാശ് വര്‍മ്മയ്‌ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.