CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 19 Seconds Ago
Breaking Now

കൈതി 2 ഉടനിറങ്ങുമോ ? ചര്‍ച്ചയായി ഒരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായി എത്തിയ ആക്ഷന്‍ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞ് നില്‍ക്കുകയാണ്. ഒരു ഘട്ടത്തില്‍ സിനിമ ഉപേക്ഷിച്ചു എന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായി. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള ഒരു ചെറിയ അപ്ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ദില്ലി എന്ന് പേരുള്ള ഒരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 30 സെക്കന്‍ഡ് നീളമുള്ള ഒരു ടീസറിന്റെ സര്‍ട്ടിഫിക്കറ്റ് ആണിത്. ഇതോടെയാണ് വീണ്ടും ആരാധകര്‍ ആവേശത്തിലാകുന്നത്. ദില്ലി മടങ്ങിവരാന്‍ പോകുന്നു എന്നും കൈതി 2 വിന്റെ ടീസര്‍ ആണ് വരാന്‍ പോകുന്നത് എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതില്‍ അപ്‌ഡേറ്റ് ഒന്നും ഉണ്ടായില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.