CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 53 Seconds Ago
Breaking Now

ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍; തെറ്റ് തിരുത്തി ആരാധകര്‍

കഴിഞ്ഞ ദിവസം നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷയില്‍ മോഹന്‍ലാല്‍ ചോദ്യ പേപ്പറില്‍ എത്തിയത് ആരാധകരെയും കുട്ടികളെയും ആവേശത്തില്‍ ആഴ്ത്തിയിരുന്നു. ഇംഗ്ലിഷ് പരീക്ഷയിലെ പ്രൊഫൈല്‍ തയാറാക്കാനുള്ള ചോദ്യത്തിലാണ് നടന്‍ മോഹന്‍ലാലിന്റെ ജീവിതരേഖ ഉള്‍പ്പെടുത്തിയത്.

മോഹന്‍ലാലിന്റെ ജനനം മുതല്‍ കുട്ടികളുടെ പേരുള്‍പ്പടെ ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നു. അടുത്തിടെ ലഭിച്ച ദാദ സാഹേബ് ഫല്‍ക്കെ അവാര്‍ഡ് വരെ ചോദ്യ പാപപരില്‍ ഉള്‍പ്പെടുത്തി. അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രൊഫൈല്‍ തയാറാക്കാനായിരുന്നു ചോദ്യം. ഈ ചോദ്യം വളരെ ആവേശത്തോടെയാകും കുട്ടികള്‍ എഴുതിയത് എന്ന കാര്യത്തില്‍ സംശയം ഉണ്ടാകില്ല.

എന്നാല്‍ ചോദ്യപ്പറിലെ ചില തെറ്റുകള്‍ ആരാധകര്‍ തിരുത്തുന്നുണ്ട്. 1978ല്‍ 'തിരനോട്ടം' സിനിമയിലൂടെയാണ് മോഹന്‍ലാല്‍ അഭിനയരംഗത്തെത്തുന്നതെന്നും 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' റിലീസ് ചെയ്തത് 1980ലാണെന്നും ഇവര്‍ തിരുത്തുന്നു. വൃഷഭ തിയേറ്ററില്‍ റീലീസ് ചെയ്തു കഴിഞ്ഞ സിനിമ ആണെന്നും ഇവര്‍ തിരുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.