CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 11 Seconds Ago
Breaking Now

താരമൂല്യം കൊണ്ട് ഓടിയ പടമല്ല, ഈ സിനിമയുടെ വിജയത്തില്‍ വളരെ സന്തോഷമുണ്ടെന്ന് മല്ലിക സുകുമാരന്‍

മലയാളികള്‍ അടുത്ത കാലത്ത് പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത ചിത്രമാണ് 'പ്രകമ്പനം'. തിയേറ്ററില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ മല്ലിക സുകുമാരന്‍ പറയുന്ന വാക്കുകകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇതൊരു താരമൂല്യം കൊണ്ട് ഓടിയ പടമല്ലെന്നും സിനിമയുടെ വിജയത്തില്‍ വളരെ സന്തോഷം ഉണ്ടെന്നും മല്ലിക പറഞ്ഞു. 500 കോടി മുടക്കി സിനിമ എടുക്കുന്നതിനേക്കാളും നല്ല സിനിമ എടുക്കുന്നതിലാണ് കാര്യം എന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഭയങ്കര സന്തോഷത്തോടുകൂടിയാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. ഇതിലെ അഭിനേതാക്കളായ സാഗറും ഗണപതിയുമൊക്കെ അത്ര മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. അമീന്‍ ഇങ്ങനെ കലക്കുന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല, അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴേ എനിക്ക് തോന്നി എന്ത് രാസമായി നാച്ചുറല്‍ ആയിട്ടാണ് ഇവരൊക്കയെ ചെയ്യുന്നത് എന്ന്. എന്റെ സന്തോഷം ഇങ്ങനത്തെ പടങ്ങള്‍ ഓടുമ്പോള്‍ ഉണ്ടല്ലോ ഞങ്ങളെ പോലെുള്ള അമ്മമാര്‍ക്ക് ഒരു അഭിമാനവും സന്തോഷവുമാണ്. കാരണം ഇതൊരു താരമൂല്യം കൊണ്ട് ഓടിയ പടമല്ല.

ഒരു ചെറിയ സംഭവത്തിനെ രണ്ട് മണിക്കൂര്‍ സിനിമയാക്കി മനോഹരമായി അവതരിപ്പിച്ചതാണ്. ഒരു തിരക്കഥ ഉണ്ടാക്കി അത് പിന്നെ സ്‌ക്രിപ്റ്റ് ആക്കി അത് അതിലും ഗംഭീരമായിട്ട് സംവിധാനം ചെയ്തു. അതിലൊക്കെ ഉപരിയായിട്ട് എന്താ ക്യാമറ എഡിറ്റിങ്ങും ഞാന്‍ പോലും ഒരു ഷോട്ട് കണ്ട് ഞെട്ടിപ്പോയി. അത്ര മനോഹരമായിട്ട് ഈ പടം എടുത്തു. ഇങ്ങനത്തെ പടം ഒക്കെ വരുമ്പോള്‍ നമുക്കൊരു ഭയങ്കര ത്രില്ലാണ്. ഈ സ്ഥിരം കണ്ട സാധനങ്ങള്‍ എന്തിനാണ്. നമുക്ക് വലിയ 500 കോടിയും 300 കോടിയും ഒക്കെ മുടക്കി പടം എന്തിനാണ്, ഇതുപോലത്തെ ഒരു നാലഞ്ച് പടം എടുത്താല്‍ പോരെ. ഞാന്‍ തുറന്നു പറയാണ്, ഇങ്ങനത്തെ പടങ്ങള്‍ ഓടാന്‍ പ്രേക്ഷകരും മാധ്യമങ്ങളും സഹായിക്കണം എന്നെങ്കിലേ ഇന്‍ഡസ്ട്രി വളരത്തുള്ളൂ.

ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ ഏതായാലും അതിന്റെ റിലീസ് ദിവസം ക്ഷേത്രങ്ങളില്‍ പോയി നിര്‍മ്മാതാവിന് മുടക്കുമുതലെങ്കിലും കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. സിനിമയില്‍ എത്ര സീനുണ്ട് എന്നതിലല്ല, ഉള്ള സീനില്‍ 'ആ തള്ള കൊള്ളാം' എന്ന് പ്രേക്ഷകര്‍ പറയുന്നത് കേള്‍ക്കാനാണ് എനിക്ക് ഇഷ്ടം; മല്ലിക സുകുമാരന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.