CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 50 Minutes 57 Seconds Ago
Breaking Now

ആദ്യകാലങ്ങളില്‍ വിദേശയാത്ര നടത്തുമ്പോള്‍ സ്ഥിരമായി വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ തടയാറുണ്ടായിരുന്നു ; ഇമ്രാന്‍ ഹാഷ്മി

ആദ്യകാലങ്ങളില്‍ വിദേശയാത്ര നടത്തുമ്പോള്‍ സ്ഥിരമായി വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ തടയാറും ചോദ്യം ചെയ്യാറുമുണ്ടായിരുന്നെന്ന് നടന്‍ ഇമ്രാന്‍ ഹാഷ്മി. സ്ഥിരമായി ഇങ്ങനെ സംഭവിക്കുന്നത് തന്നെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിരുന്നു എന്നും അതിന്റെ കാരണം കൃത്യമായി അറിയില്ലെങ്കിലും ധരിച്ചിരുന്ന കമ്മലും അക്കാലത്തെ തന്റെ രൂപവുമൊക്കെയാവാം അതിന്റെ കാരണമെന്നും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. തന്റെ പുതിയ വെബ് സീരീസായ 'തസ്‌കരി: ദി സ്മഗ്ലേഴ്‌സ് വെബ്ബി'ന്റെ പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും, സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുമ്പോള്‍ ചെറിയ പരിഭ്രാന്തി തോന്നും. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍, ഞാന്‍ വസ്ത്രങ്ങള്‍ മാത്രമാണ് പാക്ക് ചെയ്തതെങ്കിലും, ഗ്രീന്‍ ചാനലിലൂടെ നടക്കുമ്പോള്‍ ബാഗില്‍ 100 കിലോ നിരോധിത വസ്തുക്കള്‍ ഉണ്ടെന്ന് തോന്നും', ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകള്‍. അതേസമയം, ഇപ്പോള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍, അവര്‍ തന്നെ സംശയിക്കുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞു. 'മുമ്പെന്നെ പലപ്പോഴും സൈഡിലേക്ക് മാറ്റി നിര്‍ത്താറുണ്ടായിരുന്നു. അതിനെയാണ് പ്രൊഫൈലിംഗ് എന്ന് പറയുന്നത്. ഞാന്‍ വേറാരോ ആണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവും. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല', നടന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.