CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 40 Seconds Ago
Breaking Now

സിനിമയില്‍ എല്ലാവര്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് ഒടിവും ചതവും നീരും ഉണ്ടായിരുന്നു ; അര്‍ജുന്‍ അശോകന്‍

മലയാളി സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് അര്‍ജുന്‍ അശോകന്‍ ചിത്രമായ ചത്താ പച്ച- റിങ് ഓഫ് റൗഡിസ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ കാമിയോയും സിനിമയില്‍ ഉണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് അര്‍ജുന്‍ അശോകന്‍. 

'എന്നെ സംബന്ധിച്ച് ചത്താ പച്ച വലിയ ഒരു പരിപാടിയാണ്, സുമതിവളവിന്റെ ഷൂട്ടിനിടയില്‍ തന്നെ ചിത്രത്തിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ജൂണിലാണ് ചത്താ പച്ചയുടെ ഷൂട്ടിങ്ങ് തുടങ്ങിയത്, കാരവാനില്‍ നിന്ന് ഐശ്വര്യമായി ഷൂട്ടിന് ഇറങ്ങിയതാണ്, ആദ്യം തന്നെ പറഞ്ഞത് സര്‍ ഹാര്‍നെസ്സ് പോടുങ്കോ എന്നാണ്.

ഫസ്റ്റ് ഷോട്ട് മുതല്‍ തൂക്കിയിട്ടതാണ് എന്നെ. അന്നെനിക്ക് മനസ്സിലായി ഇത് തീരുന്നതുവരെ ഹാര്‍നെസ്സില്‍ തൂങ്ങി ആകാശത്തായിരിക്കും എന്ന്, സിനിമയില്‍ എല്ലാവര്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് ഒടിവും ചതവും നീരും ഉണ്ടായിരുന്നു. ഒരു സീന്‍ കഴിഞ്ഞ് എന്റെ കൈ നോക്കിയപ്പോള്‍ 'എസ്' പോലെയുണ്ടായിരുന്നു. ആദ്യം വിചാരിച്ചത് എന്റെ കണ്ണിന്റെ പ്രശ്നമാണെന്നാണ്. പിന്നെയാണ് നീരാണെന്ന് മനസ്സിലായത്,' അര്‍ജുന്‍ പറയുന്നു.

ജനുവരി 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും

 




കൂടുതല്‍വാര്‍ത്തകള്‍.