CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 53 Minutes 46 Seconds Ago
Breaking Now

അല്ലു അര്‍ജുന്‍ ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിച്ചത് 75 ലക്ഷം പ്രതിഫലം

നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അവസാനമായി ലോകേഷിന്റേതായി പുറത്തിറങ്ങിയ രജനികനാന്ത് ചിത്രം കൂലി പ്രതീക്ഷകള്‍ കാത്തില്ലെങ്കിലും കളക്ഷന്‍ നേടിയിരുന്നു. അല്ലു അര്‍ജുനുമൊത്താണ് ലോകേഷ് അടുത്ത സിനിമ ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ഒഫീഷ്യല്‍ അനൗണ്‍സ്മെമെന്റ് ഉടനെ പുറത്തുവരും. മൈത്രി മൂവി മേക്കേഴ്സ് ആണ് ഇപ്പോള്‍ ഈ അല്ലു അര്‍ജുന്‍ ചിത്രം നിര്‍മിക്കുന്നത്. 2026 ല്‍ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ബജറ്റില്‍ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഈ ലോകേഷ്-അല്ലു സിനിമ ഒരുങ്ങുന്നത്. നേരത്തെ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വീണ്ടും സിനിമ നീട്ടിവെക്കുകയായിരുന്നു. പ്രതിഫലത്തിന്റെ തര്‍ക്കത്തെ തുടര്‍ന്നാണ് ലോകേഷ് കൈതി 2 നീട്ടിവെക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അല്ലു അര്‍ജുന്‍ സിനിമയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ലോകേഷിന് കൈതി 2 വില്‍ ഓഫര്‍ ചെയ്തതെന്നും അതിനാലാണ് ലോകേഷ് ആ സിനിമ ഇപ്പോള്‍ ചെയ്യാത്തത് എന്നാണ് തമിഴ് ട്രക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.