CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 54 Seconds Ago
Breaking Now

തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുലിന്റെ മൊഴി; പരാതിയില്‍ മറുപടിയില്ല

ലാപ്‌ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല.

തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിയെന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടിയില്ല. 408 നമ്പര്‍ റൂമും തിരിച്ചറിഞ്ഞു. രാഹുല്‍ ബി ആര്‍ എന്ന രജിസ്റ്ററിലെ പേരും നിര്‍ണായക തെളിവെന്ന് എസ്‌ഐടി വ്യക്തമാക്കി.

ലാപ്‌ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നല്‍കുന്നില്ല. നിര്‍ണായക ദൃശ്യങ്ങളും ചാറ്റും കണ്ടെത്താതിരിക്കാനുള്ള നീക്കമെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കളുമായുള്ള ചാറ്റും മൊബൈലിലുണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് .. തെളിവെടുപ്പിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തിരിച്ചെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.