CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 46 Seconds Ago
Breaking Now

'താമര'യില്‍ എങ്ങനെയാണ് രാഷ്ട്രീയം കാണുന്നത്?' താമര പ്രിന്റുള്ള മുണ്ട് ഉടുത്ത് കലോത്സവവേദിയിലെത്തി സുരേഷ് ഗോപി

താമര കണ്ടാല്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുമോ? താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാന്‍ കഴിയുന്നത്.

നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി സന്ദര്‍ശിച്ച് തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തേക്കിന്‍കാട് മൈതാനത്തെ വേദിയിലെത്തിയ സുരേഷ് ഗോപി, കലോത്സവ ഒരുക്കം വിലയിരുത്തുകയും ഊട്ടുപുര സന്ദര്‍ശിക്കുകയും ചെയ്തു. 2026 ലെ തൃശ്ശൂര്‍ പൂരത്തിന്റെ കര്‍ട്ടന്‍ റെയ്സറായിരിക്കും കലോത്സവമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പൂരം കാണുന്നതു പോലെ ലോകം മുഴുവന്‍ കലോത്സവവും ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലാസിക് കലകളും മിമിക്രിയും കാണാനായി കാത്തിരിക്കുകയാണെന്നും എം പി പറഞ്ഞു.

കലോത്സവ വേദികളുടെ പേരില്‍നിന്ന് നേരത്തെ താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നം, രാഷ്ട്രം എന്ന് വിചാരിച്ചാല്‍ മതി. താമര കണ്ടാല്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുമോ? താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാന്‍ കഴിയുന്നത്. സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. താമര പൂജാ പുഷ്പമല്ലേ എന്നും സുരേഷ് ഗോപി പറഞ്ഞു. താമര പൂവിന്റെ ചിത്രമുള്ള മുണ്ട് ഉടുത്താണ് സുരേഷ് സുരേഷ് ഗോപി എത്തിയത്.

കലോത്സവേദിക്ക് പുഷ്പങ്ങളുടെ പേര് നല്‍കിയതില്‍ താമരയുടെ പേര് മാത്രം ഇല്ലായിരുന്നു. ഇതില്‍ യുവമോര്‍ച്ചയടക്കം പ്രതിഷേധിക്കുകയുമുണ്ടായി. താമര രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ വിവാദം വേണ്ടെന്ന് കരുതി ഒഴിവാക്കിയതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം. എന്നാല്‍ പിന്നീട് ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യത്തോട് 'സ്വാമിയേ ശരണമയ്യപ്പ'എന്ന മറുപടി സുരേഷ് ഗോപി ആവര്‍ത്തിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.