CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 4 Seconds Ago
Breaking Now

വീക്കെന്‍ഡില്‍ കൂടുതല്‍ മഞ്ഞും, ഐസും, ശക്തിയേറിയ മഴയും; കരുത്ത് മങ്ങാതെ ഗൊറെറ്റി കൊടുങ്കാറ്റ്; മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പ് ഞായറാഴ്ച വരെ തുടരും; രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ശനിയാഴ്ച രാവിലെ പല ഭാഗത്തും ഐസ് നിറഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നത്

ബ്രിട്ടനില്‍ ഗൊറെറ്റി കൊടുങ്കാറ്റ് വിതച്ച ആഘാതത്തിന്റെ തോത് തുടരുന്നു.മഞ്ഞും, ഐസും, ശക്തമായ മഴയും ചേര്‍ന്നാണ് വീക്കെന്‍ഡില്‍ കാലാവസ്ഥ മോശമാക്കുന്നത്. വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ചിടുകയും, യാത്രാ തടസ്സങ്ങള്‍ നേരിടുകയും ചെയ്ത ശേഷവും മഞ്ഞ മുന്നറിയിപ്പ് ഞായറാഴ്ച വരെ തുടരുമെന്നാണ് വ്യക്തമാകുന്നത്. 

ശനിയാഴ്ച രാവിലെ പല ഭാഗത്തും ഐസ് നിറഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഉരുകുന്ന മഞ്ഞും, മഴയും ചേര്‍ന്ന് വരും ദിവസങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ 107 അലേര്‍ട്ടുകളും, 14 മുന്നറിയിപ്പുമാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കിയിരിക്കുന്നത്. 

ഞായറാഴ്ച വരെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ റെയില്‍ സര്‍വ്വീസുകള്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടുമെന്ന് നാഷണല്‍ റെയില്‍ വ്യക്തമാക്കി. കൊടുങ്കാറ്റ് സൃഷ്ടിച്ച മോശം കാലാവസ്ഥയുടെ ആഘാതത്തില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. സ്‌കോട്ട്‌ലണ്ട്, ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ 2 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെ മഞ്ഞ മുന്നറിയിപ്പാണുള്ളത്. 

മുന്നറിയിപ്പുള്ള മേഖലകളില്‍ 2-5 സെന്റിമീറ്റര്‍ മഞ്ഞിനാണ് സാധ്യത. 200 മീറ്ററിന് മുകളിലുള്ള ഇടങ്ങളില്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയും നേരിടും. സ്‌കോട്ട്‌ലണ്ട്, ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് തുടങ്ങിയ മേഖലകളില്‍ ശനിയാഴ്ച മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യത നിലനില്‍ക്കുമ്പോള്‍ ഐസ് വ്യാപകമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.