
















ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം അജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഈ ചിത്രങ്ങള്‍ക്കൊപ്പം അജു നല്‍കിയിട്ടുള്ള ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരാണ് എന്റെ ഹീറോസ് എന്നാണ് മൂവരെയും ടാഗ് ചെയ്തുകൊണ്ട് അജു കുറിച്ചത്.
മലയാള സിനിമയില്‍ ശരീര സംരക്ഷണത്തിലും ജിം വര്‍ക്കൗട്ടിലും ഏറെ ഏറെ ശ്രദ്ധ നല്‍കുന്ന നടന്മാരാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും ടൊവിനോയും. ഇവരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. പ്രേക്ഷകരില്‍ പലരും ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച ആരോഗ്യ സംരക്ഷണത്തിനായി മുന്നിട്ട് ഇറങ്ങാറുമുണ്ട്. ഇപ്പോള്‍ ഇക്കൂട്ടത്തിലേക്ക് അജു വര്‍ഗീസും എത്തിച്ചേര്‍ന്നിരിക്കുകയാണ്.