
















താന്‍ കാല്‍ തൊട്ട് വന്ദിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തന്റെ കാലുകള്‍ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ആശാ നാഥ്. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു സംഭവം. മേയര്‍ വി വി രാജേഷിനൊപ്പം പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കാന്‍ എത്തിയ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് നരേന്ദ്ര മോദിയുടെ കാല്‍ തൊട്ടു വണങ്ങി.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇത് വെറും ഒരു ഫോട്ടോയല്ല...
എന്റെ ആത്മാവില്‍ പതിഞ്ഞ ഒരു നിമിഷമാണ്.
ആദരവോടെ ഞാന്‍ കാലുകള്‍ തൊട്ടുവന്ദിച്ചപ്പോള്‍,
അധികാരത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകള്‍ തിരിച്ചു വന്ദിച്ചു. ആ നിമിഷം ഞാന്‍ എന്നെ തന്നെ മറന്ന് കണ്ണുകള്‍ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീര്‍ അല്ല,
സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.
ഈ നേതാവില്‍ ഞാന്‍ കണ്ടത് അധികാരം അല്ല,
മനുഷ്യനെയാണ്. സംസ്‌കാരത്തെയാണ്.
ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.
ഈ നിമിഷം എന്റെ ജീവിതത്തില്‍ എന്നേക്കുമായി ഒരു അനുഗ്രഹമായി, ഒരു പ്രചോദനമായി നിലനില്‍ക്കും.
വിനയം തന്നെയാണ് യഥാര്‍ത്ഥ മഹത്വം.
ഈ സന്തോഷം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല.