CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 13 Seconds Ago
Breaking Now

അഹമ്മദാബാദ് അപകടം ; മരിച്ച നഴ്‌സ് രഞ്ജിതയെ അപമാനിച്ച ഡപ്യൂട്ടി തഹസില്‍ദാര്‍ അന്തരിച്ചു

പവിത്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് പത്തനംതിട്ട സ്വദേശി രഞ്ജതിത ജി നായരെ അപമാനിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡപ്യൂട്ടി തഹസില്‍ദാര്‍ അന്തരിച്ചു. വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന, മാവുങ്കാല്‍ സ്വദേശിയായ പടന്നക്കാട് തീര്‍ഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയിലെ എ പവിത്രന്‍ ആണ് അന്തരിച്ചത്.56 വയസായിരുന്നു.

പവിത്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരെ  ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് വെള്ളരിക്കുണ്ടില്‍ ഡപ്യൂട്ടി തഹസില്‍ദാറായിരിക്കേ പവിത്രനെ താലൂക്ക് ഓഫീസില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

അറസ്റ്റിന് പിന്നാലെ പവിത്രനെ റവന്യു മന്ത്രി കെ രാജന്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേസന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്. ധന്യയാണ് ഭാര്യ

മക്കള്‍ നന്ദകിഷോര്‍, റിഷിക.




കൂടുതല്‍വാര്‍ത്തകള്‍.