CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 25 Minutes 21 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ അഞ്ചാമത് കുടുംബ സംഗമതിനുള്ള രജിസ്ട്രേഷൻ ലിവർപൂളിൽ ആരംഭിച്ചു

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.കെ റീജിയണിന്റെ അഞ്ചാമത് ഫാമിലി കോണ്‍ഫറൻസിനുള്ള റജിസ്ട്രേഷൻ ലിവർപൂൾ, സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.

ശനിയാഴ്ച രാവിലെ ഫാ. പീറ്റർ കുര്യാക്കോസിന്റെ കാർമ്മികത്ത്വത്തിൽ വി.കുർബാനാനന്തരം നടന്ന ചടങ്ങിൽ ഇടവകയുടെ സെക്രട്ടറി തൊമ്മച്ചൻ സ്കറിയായിൽ നിന്നും ആദ്യ റജിസ്ട്രേഷൻ സ്വീകരിച്ചു കൊണ്ട് ലിവർ പൂൾ ഇടവകയിൽ ഫാമിലി കോണ്‍ഫറൻസിനുള്ള റജിസ്ട്രേഷൻ ഉൽഘാടനം നിർവഹിച്ചു.

നോർത്ത് വെസ്റ്റിലെ യാക്കോബായ സുറിയാനി സഭയുടെ ആദ്യ ഇടവകയായ ഈ ഇടവകയിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച രാവിലെ 9.30 മുതൽ വിശുദ്ധ കുർബാന നടത്തിവരുന്നു.


ഓക്സ്ഫോർഡ് സെന്റ്‌ പീറ്റർ ആൻറ് സെന്റ്‌ പോൾസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തിൽ സെന്റ്‌ പീറ്റേഴ്സ് നഗറിൽ വച്ച് (The Park Sports Centre, Wheatley Park School,Holton, Oxford.OX33 1QZ) സെപ്റ്റംബർ 14,15 തീയതികളിൽ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.

പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യു.കെ യിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും. ഈ സംഗമം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ പരി. സഭയിലെ എല്ലാ ദൈവ മക്കളും നേരതെതന്നെ റജിസ്ട്രേഷൻ എടുത്ത് അവധികൾ ക്രമീകരിച്ച് ഇതിൽ വന്നു സംബന്ധിച്ചു അനുഗ്രഹീതരാകേണ്ടതാണെന്നു യു.കെ റീജിയണൽ കൗണ്‍സിൽ അറിയിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.