CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 55 Seconds Ago
Breaking Now

ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ കാത്തുനിന്ന് അഫ്രീദിയും ഉസ്മാന്‍ താരിഖും ; നിരാശയില്‍ മടക്കം

കൊളംബിയയിലും ഹസ്തദാനം ഉണ്ടാവില്ലെന്ന് കളി തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തി.

ട്വന്റി 20 ലോകകപ്പ് മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ പാക് താരങ്ങള്‍ കാത്തു നില്‍ക്കുന്ന വീഡിയോ പുറത്ത്. ഷഹീന്‍ അഫ്രീദിയും ഉസ്മാന്‍ താരിഖുമാണ് പ്രേമദാസ സ്റ്റേഡിയത്തില്‍ കളി കഴിഞ്ഞ് കുറച്ചു നേരം നിന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കാതെ വന്നതോടെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു. ഏഷ്യാകപ്പ് മുതലാണ് ഇന്ത്യ പാക് താരങ്ങള്‍ക്ക് ഹസ്ദ ദാനം ചെയ്യാതിരിക്കാന്‍ തുടങ്ങിയത്.

കൊളംബിയയിലും ഹസ്തദാനം ഉണ്ടാവില്ലെന്ന് കളി തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തി.

ബിസിസിഐയുടെ തീരുമാന പ്രകാരം മത്സരം പൂര്‍ത്തിയായ ശേഷം താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്തില്ല. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബത്തോടും ഇന്ത്യന്‍ സൈന്യത്തോടുള്ള ആദരവെന്നോണമാണ് കൈ കൊടുക്കാത്തതെന്ന് ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ വെളിപ്പെടുത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.