CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 19 Seconds Ago
Breaking Now

കേന്ദ്രാനുമതിക്ക് മുന്‍പേ പുസ്തകം അന്താരാഷ്ട്ര വിപണിയില്‍;ഗൂഡാലോചന സംശയിച്ച് ഡല്‍ഹി പൊലീസ്

കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല എന്നിരിക്കെയാണ് പുസ്തകം അന്താരാഷ്ട്ര വിപണിയില്‍ എത്തിയത്.

മുന്‍ സൈനികമേധാവി മേജര്‍ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി അന്താരാഷ്ട്ര വിപണിയിലെത്തിയെന്ന് നിഗമനം. യുഎസ്, കാനഡ, ജര്‍മ്മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുസ്തകം വിപണിയിലെത്തിയത് എന്നാണ് വിവരം.

കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല എന്നിരിക്കെയാണ് പുസ്തകം അന്താരാഷ്ട്ര വിപണിയില്‍ എത്തിയത്. പുസ്തകം പുറത്തിറങ്ങിയത് അന്വേഷിക്കുന്ന ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലാണ് പുസ്തകം വിപണിയില്‍ ഇറങ്ങിയെന്ന കണ്ടെത്തലില്‍ എത്തിയത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ സംശയം. നാല് രാജ്യങ്ങളിലെയും പുസ്തകവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.

പുസ്തകം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സും നരവനെയും പറഞ്ഞിരുന്നു.പുസ്തകത്തിന്റെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും പാര്‍ലമെന്റിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു ഇരുവരുടെയും വിശദീകരണം. നേരത്തെ നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു, അങ്ങനെയെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിന്നായിരിക്കാം പുസ്തകം ചോര്‍ന്നത് എന്ന നിഗമനത്തില്‍ പൊലീസ് മുന്‍പുതന്നെ എത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.