CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 45 Seconds Ago
Breaking Now

'കര്‍ഷകരും തൊഴിലാളികളും തെരുവിലാണ്, മോദിജി ഇനിയെങ്കിലും അവരെ കേള്‍ക്കുമോ?'; പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി

പുതിയ തൊഴില്‍ നിയമങ്ങള്‍ തങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുകയാണ്

കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യമാകെയുള്ള ലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളും തങ്ങളുടെ ശബ്ദമുയര്‍ത്താന്‍ തെരുവുകളിലാണെന്നും താന്‍ അവരുടെ ഈ പോരാട്ടത്തിനൊപ്പമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പുതിയ തൊഴില്‍ നിയമങ്ങള്‍ തങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുകയാണ്. ഇന്ത്യ-യുഎസ് കരാര്‍ തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന് കര്‍ഷകര്‍ ഭയപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം, ഗ്രാമങ്ങള്‍ക്കുള്ള അവസാന പിന്തുണയേയും എടുത്തുകളയും. അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ ശബ്ദം കേട്ടില്ല. മോദിജി ഇനിയെങ്കിലും അവരെ കേള്‍ക്കുമോ അതോ അവരുടെ മേലുള്ള നീരാളിപ്പിടുത്തം ശക്തമാക്കുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാണ്. ആദ്യമണിക്കൂറില്‍ ജനജീവിതം സ്തംഭിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് പങ്കെടുക്കുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.