
















ഇറാനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങള്‍ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം അംഗീകരിക്കാതെ യുകെ. ഇറാനെതിരെയുള്ള ആക്രമണത്തിന് സര്‍വ്വ സന്നാഹങ്ങളുമായി സജ്ജമായിരിക്കുന്ന അവസരത്തിലാണ് യുഎസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.
യുകെയുടെ നിലപാട് ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്കണ്ഠ വര്‍ധിപ്പിച്ചേക്കും.
സ്വിന്‍ഡന് സമീപമുള്ള ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ നിന്നുള്ള യുഎസിന് ദീര്‍ഘദൂര ബോംബാക്രമണങ്ങള്‍ക്ക് കീര്‍ സ്റ്റാര്‍മര്‍ ഭരണകൂടം അനുമതി നിഷേധിച്ചു. ഇറാനില്‍ മുന്‍കരുതല്‍ ആക്രമണങ്ങളില്‍ പങ്കെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായേക്കാമെന്നാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.