CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 52 Minutes 5 Seconds Ago
Breaking Now

കാര്‍ഡിഫ് മലയാളികള്‍ക്ക് പ്രിയങ്കരനായ ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍ ; ടൂര്‍ണമെന്റ് മാര്‍ച്ച് 7ന്

കാര്‍ഡിഫ്: അകാലത്തില്‍ നമ്മെ വിട്ടുപോയ കാര്‍ഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് ''ആശിഷ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി'' ഓള്‍ യൂറോപ്യന്‍ മലയാളീസ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7ശനി, 2026 ന് അരങ്ങേറും. കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിക്കുന്ന ഈ മഹത്തായ കായിക മേള Sport Wales Centre, സോഫിയ ഗാര്‍ഡന്‍സ്, Cardiff ല്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ നടതപ്പെടും .

 

കാര്‍ഡിഫ് നഗരത്തിന്റെ മഹാനിയനായ ലോര്‍ഡ് മേയര്‍ അഡ്രിയന്‍ റോബ്‌സണ്‍ , കൗണ്‍സിലര്‍ ജെയ്ന്‍ കോവാന്‍,വോളിബോള്‍ വെയില്‍സ് ചെയര്‍മാന്‍ കാള്‍ ഹാര്‍വുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ ടൂര്‍ണമെന്ന്റ്റിന്റെ മുഖ്യ അതിഥികള്‍ ആയിരിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ ഡിപ്പാര്‍ട്‌മെന്റുകളിലെയും സര്‍വകലാശാലകളിലെയും കഴിവുറ്റ താരങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി വോളിബോള്‍ ടീമുകള്‍ മാറ്റുരക്കുന്ന ആവേശകരമായ മത്സരത്തിനായിരിക്കും കാര്‍ഡിഫ് വേദിയാവുക. യൂറോപ്യന്‍ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്ന കായിക മാമാങ്കമായി ടൂര്‍ണമെന്റ് മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

വോളിബോള്‍ ആരാധകര്‍ക്ക് സൗജന്യ പ്രവേശനമാണ്. ആശിഷ് മെമ്മോറിയലിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ ഒന്നാം സമ്മാനമായി £800യും ട്രോഫിയും, രണ്ടാം സമ്മാനം £400, മൂന്നാം സമ്മാനം £200, നാലാം സമ്മാനം £100 എന്നിവയും ട്രോഫികളോടൊപ്പം സമ്മാനിക്കും. മികച്ച കളിക്കാര്‍ക്കായി പ്രത്യേക ട്രോഫികളും ഒരുക്കിയിട്ടുണ്ട്.

ഈ ടൂര്‍ണമെന്റ് കായിക ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാകുമെന്ന് മുഖ്യ സംഘാടകരായ ശ്രീ ജോസ് കാവുങ്കല്‍, ഡോ. മൈക്കള്‍ ജോസ് എന്നിവര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.