CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 22 Seconds Ago
Breaking Now

'പരിഹസിച്ചതല്ല, മെമ്പര്‍ഷിപ്പ് പുതുക്കണം'; വിവാദങ്ങള്‍ക്കിടെ ജി സുധാകരനെ ഫോണില്‍ വിളിച്ച് എം വി ഗോവിന്ദന്‍

എം വി ഗോവിന്ദന്‍ അടക്കം തന്നെ പരിഹസിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം എഴുതിയ എഫ്ബി പോസ്റ്റില്‍ സുധാകരന്‍ പറഞ്ഞിരുന്നത്.

ജി സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങളുമായി സിപിഐഎം. മെമ്പര്‍ഷിപ്പ് വിവാദങ്ങള്‍ക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സുധാകരനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് താന്‍ ചിരിച്ചതെന്നും പരിഹസിച്ചതല്ലെന്നും ഗോവിന്ദന്‍ സുധാകരനെ ധരിപ്പിച്ചു.

എം വി ഗോവിന്ദന്‍ അടക്കം തന്നെ പരിഹസിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം എഴുതിയ എഫ്ബി പോസ്റ്റില്‍ സുധാകരന്‍ പറഞ്ഞിരുന്നത്. സുധാകരനെ പരിഗണിക്കുന്നില്ല എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടയില്‍ എം വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ സുധാകരനെ വിളിച്ച ഗോവിന്ദന്‍ ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ ചിരിച്ചത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് എന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദന്‍ ജി സുധാകരനെ ധരിപ്പിച്ചു. മാധ്യമങ്ങള്‍ കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കണമെന്നും ഗോവിന്ദന്‍ സുധാകരനോട് ആവശ്യപ്പെട്ടു.

അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സുധാകരനെ ചുമതലകളിലേക്ക് പരിഗണിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നുണ്ട് എന്നും തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നല്‍കിയേക്കും എന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ സുധാകരനെ വിളിച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. സുധാകരന്റെ നീക്കങ്ങളില്‍ ആശങ്കയില്ല എന്നാണ് സിപിഐഎം നിലപാട്.

63 വര്‍ഷത്തെ പാര്‍ട്ടി അംഗത്വ ചരിത്രമുള്ള താന്‍ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിടത്തുനിന്നാണ് ജി സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം. പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.