CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 19 Seconds Ago
Breaking Now

എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കേ ഒരു ഭാഗ്യ പരീക്ഷണം ; 37 കോടി സ്വന്തം

നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ബിബീഷ് ഷാര്‍ജയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്.

ഷാര്‍ജയിലെ ചുട്ടുപൊള്ളുന്ന മണലാരുണ്യത്തില്‍ നിന്ന് കരകയറാനായി ബിബീഷ് ഇടയ്ക്കിടെ ഭാഗ്യപരീക്ഷണം നടത്താറുള്ളതാണ്. പക്ഷെ അപ്പോഴൊന്നും ഭാഗ്യം തുണച്ചില്ല. ഒടുവില്‍ എല്ലാം മതിയാക്കിയിരിക്കെ ഒരു അവസാനവട്ട ശ്രമം എന്ന നിലയ്ക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റാണ് ബിബീഷിന് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്.

നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ബിബീഷ് ഷാര്‍ജയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 15 വര്‍ഷമായി ബിബീഷ് സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. എന്നാല്‍ അപ്പോഴെല്ലാം ഭാഗ്യദേവത ബിബീഷിനോട് മുഖം തിരിച്ച് ഇരിക്കുകയായിരുന്നു. ഒടുവില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ എടുത്ത ടിക്കറ്റില്‍ ബിബീഷിനെ ഭാഗ്യം തുണച്ചു. 1.5 കോടി ദിര്‍ഹം, അതായത് 37 കോടി രൂപയാണ് ബിബീഷ് നേടിയത്. 

ഫെബ്രുവരി ഏഴിന് നാട്ടിലേക്ക് പോരാന്‍ തയ്യാറെടുക്കുന്നതിനിടെ ബിബീഷ് ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. പിന്നീട് ഫെബ്രുവരി 28ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു ടിക്കറ്റ് കൂടിയെടുക്കാന്‍ ബിബീഷിന് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ താനില്ല എന്നുപറഞ്ഞ് ബിബീഷ് ഒഴിവാക്കാന്‍ നോക്കിയെങ്കിലും അവര്‍ വിട്ടില്ല. അങ്ങനെ അന്ന് രാത്രി ബിബീഷിന് വേണ്ടി അവരെല്ലാവരും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നത്.

ജോലി കഴിഞ്ഞ് ഷാര്‍ജയിലെ റൂമിലേക്ക് മടങ്ങുംവഴിയാണ് ഈ ഭാഗ്യസന്ദേശം ബിബീഷിനെ തേടിയെത്തിയത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളായതിനാല്‍ മറ്റെന്തെങ്കിലും കാര്യം പറയാനാകും തന്നെ വിളിച്ചത് എന്നായിരുന്നു ബിബീഷ് കരുതിയിരുന്നത്. എന്നാല്‍ ഭാര്യ അടക്കം വെബ്സൈറ്റില്‍ പേരുവന്നത് ഉറപ്പുവരുത്തി. ബിബീഷിന് ഇതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്തിനാണ് ഇങ്ങനെ ടിക്കറ്റ് എടുത്ത് പണം കളയുന്നത് എന്നും ആ പണം താന്‍ സൂക്ഷിച്ച് വെയ്ക്കാമെന്നും ബിബീഷിന്റെ അമ്മ ഇടയ്ക്കിടെ പറയുന്നതാണ്. പക്ഷെ ബിബീഷ് ഭാഗ്യപരീക്ഷണം തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. സമ്മാനമായി ലഭിച്ച തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനാണ് ബിബീഷിന്റെ തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.