CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 4 Seconds Ago
Breaking Now

ആക്രമണത്തില്‍ നെതന്യാഹൂവിന് പരുക്ക് ? ഊഹാപോഹങ്ങളുമായി ഇറാന്‍ വാര്‍ത്ത ഏജന്‍സി

വ്യക്തിഗത ചാനലില്‍ ദിവസേന മൂന്നോ നാലോ വീഡിയോ പോസ്റ്റ് ചെയ്യുന്ന നെതന്യാഹു വീഡിയോ പോസ്റ്റ് ചെയ്തിട്ട് മൂന്നു ദിവസമായി എന്നാണ് തസ്‌നീം ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ തസ്‌നിം. നെതന്യാഹു പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും യുഎസ് പ്രതിനിധികളുമായുള്ള ചര്‍ച്ച അവസാന നിമിഷം മാറ്റിവച്ചതും വസതിക്ക് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് തസ്‌നിം വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

വ്യക്തിഗത ചാനലില്‍ ദിവസേന മൂന്നോ നാലോ വീഡിയോ പോസ്റ്റ് ചെയ്യുന്ന നെതന്യാഹു വീഡിയോ പോസ്റ്റ് ചെയ്തിട്ട് മൂന്നു ദിവസമായി എന്നാണ് തസ്‌നീം ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടിന് ചുറ്റുമുള്ള സുരക്ഷാ പരിധി വര്‍ധിപ്പിച്ചു. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും നടത്താനിരുന്ന ഇസ്രയേല്‍ സന്ദര്‍ശനം റദ്ദാക്കിയതും ഇതുമായി ബന്ധപ്പെടുത്തിയാണ് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെല്‍ അവീവില്‍ ഇറാനിയന്‍ വ്യോമാക്രമണത്തില്‍ നെതന്യാഹൂവിന്റെ സഹോദരന്‍ ഇദ്ദോ നെതന്യാഹുവും കൊല്ലപ്പെട്ടുവെന്നാണ് മറ്റൊരു വാദം. ഔദ്യോഗിക സ്ഥിരീകരണമില്ല.




കൂടുതല്‍വാര്‍ത്തകള്‍.