CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 8 Seconds Ago
Breaking Now

സൗദിയില്‍ ജനവാസമേഖലയ്ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് എംബസി

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജനവാസമേഖലയില്‍ മിസൈല്‍ ആക്രമണം നടന്നത്.

സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദിയിലെ അല്‍ ഖര്‍ജിലെ ജനവാസമേഖലയില്‍ മിസൈലാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനും കൊല്ലപ്പെട്ടിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജനവാസമേഖലയില്‍ മിസൈല്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ഇന്ത്യന്‍ എംബസി സൗദി അധികാരികളുമായി ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തു. അല്‍ ഖര്‍ജിലെ കൗണ്‍സിലര്‍ വൈ സാബിര്‍ കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെയും അദ്ദേഹം കണ്ടു. പരിക്കേറ്റവര്‍ നിലവില്‍ അല്‍ ഖര്‍ജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തില്‍ രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യന്‍ പൗരനെയും തിരിച്ചറിഞ്ഞു. ആക്രമണത്തില്‍ റെസിഡെന്‍ഷ്യല്‍ കോമ്പൗണ്ടിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.