CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 46 Minutes 9 Seconds Ago
Breaking Now

മൊജ്തബയ്ക്ക് മുറിവേറ്റത് ഖമനയി കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ ; കൈകാലുകളില്‍ പരുക്ക്

മുറിവേറ്റ് ആശുപത്രിയില്‍ ആയതിനാലാണ് പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ജനങ്ങളെ അഭിമുഖീകരിക്കാന്‍ എത്തിച്ചേരാത്തതെന്നും സലാറിയന്‍ വിശദീകരിച്ചു.

]ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റത് ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിലെന്ന് വെളിപ്പെടുത്തല്‍. സൈപ്രസിലെ ഇറാന്റെ അംബാസിഡര്‍ അലിറേസ സലാറിയന്റെതാണ് വെളിപ്പെടുത്തല്‍.

മൊജ്തബയുടെ കൈകാലുകളിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. ബോംബാക്രമണത്തില്‍ പരുക്കേറ്റ വിവരം പക്ഷെ വിദേശ മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ലെന്നും മൊജ്തബ ചികിത്സയില്‍ തുടരുന്നതായിട്ടാണ് താന്‍ കേട്ടതെന്നും സലാറിയന്‍ പറയുന്നു.

മുറിവേറ്റ് ആശുപത്രിയില്‍ ആയതിനാലാണ് പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ജനങ്ങളെ അഭിമുഖീകരിക്കാന്‍ എത്തിച്ചേരാത്തതെന്നും സലാറിയന്‍ വിശദീകരിച്ചു.

ഖമനയിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖമനയി, ഭാര്യ, മകള്‍, മരുമകന്‍, മകളുടെ ഒരു വയസും രണ്ടുമാസവും മാത്രം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ കൊല്ലപ്പെട്ടതായി സലാറിയന്‍ വിശദീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.